അണ്ടര്‍ 17 ലോകകപ്പില്‍ അടുത്ത മത്സരം മുതല്‍ കുടിവെള്ളം സൗജന്യമാക്കും

0

അണ്ടര്‍ 17 ലോകകപ്പില്‍ അടുത്ത മത്സരം മുതൽ കുടിവെള്ളം സൗജന്യമായി നൽകും. സ്റ്റേഡിയത്തിലെ കുടിവെള്ളം വിതരണം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കും. മത്സരത്തിന്‍റെ സംഘാടനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ചകളുണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് ലോകകപ്പ് നോഡൽ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. ഭക്ഷണവിതരണവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.