യുഎൻ ഉപരോധം യുദ്ധത്തിലേക്ക് നയിക്കുന്നുവെന്ന് ഉത്തരകൊറിയ

0

യുഎൻ ഉപരോധം യുദ്ധത്തിലേക്ക് നയിക്കുന്നുവെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയം. ശനിയാഴ്ചയാണ് ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധ നടപടികൾ കർശനമാക്കിയത്.

ഉത്തരകൊറയയിലേക്ക് ഇന്ധന കയറ്റുമതിക്ക് വരെ നിയന്ത്രണം കൊണ്ടുവരുന്ന പ്രമേയമാണ് യുഎൻ പാസാക്കിയത്. ഇതിനു പുറമേ സാന്പത്തിക ഉപരോധവും ഏർപ്പെടുത്തി.

ആണവപരീക്ഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുഎന്നിന്‍റെ നടപടി. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെയാണ് ഉപരോധം ഏർപ്പെടുത്താനുള്ള പ്രമേയം പാസായത്.

(Visited 47 times, 1 visits today)