ഓൺലൈനിൽ പോൺ കാണുന്നവർ ജാഗ്രത, ഇനി നിങ്ങൾ പ്രായം പറയേണ്ടിവരും

ഇനി വെറുതെ പോയി ഓൺലൈനിൽ പോൺ കാണാൻ സാധ്യമല്ല

0

ഓൺലൈനിൽ പോൺ കാണുന്ന പ്രായപൂർത്തിയാകാത്തവർക്ക് വിലക്കുമായി വന്നിരിക്കുകയാണ് യു കെ ഗവണ്മെന്റ്. ഇന്ഗ്ലണ്ടുകാർക്ക് ഇനി വെറുതെ പോയി ഓൺലൈനിൽ പോൺ കാണാൻ സാധ്യമല്ല. പ്രായം രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ പോൺ സൈറ്റുകളിൽ വീഡിയോ കാണാൻ കഴിയുകയുള്ളു.

പ്രായം കണക്കിലെടുക്കാതെ പോൺ പ്രദർശിപ്പിക്കുന്ന ഓൺലൈൻ മീഡിയകൾക്ക് വലിയ പിഴ ഗവണ്മെന്റ് ഈടാക്കുന്നതായിരിക്കും.ഈ വർഷം അവസാനത്തോടെ ഈ നിയമം പൂർണ്ണമായും പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും യു കെ ഗവണ്മെന്റ് അറിയിച്ചു.

ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിൽ തുടരുന്ന പോൺ സൈറ്റുകളെ പൂർണ്ണമായും ഇല്ലാതാക്കാനും വേണ്ടിയാണ് ഈ നിയമം. 17 വയസ്സിനു മുകളിലുള്ള ആളുകൾക്ക് മാത്രമേ ഇനി പോൺ സൈറ്റുകൾ സന്ദർശിക്കാൻ അനുവാദമുള്ളൂ എന്നും ഗവണ്മെന്റ് വ്യക്തമാക്കി

(Visited 249 times, 1 visits today)