രണ്ടു പ്രധാനികള്‍! ചാമ്പല്‍ മലയണ്ണാന്റെ സാമ്രാജ്യത്തിനു നക്ഷത്ര ആമയും അവകാശി

0

പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ന്‍റെ കി​​ഴ​​ക്ക​​ൻ ച​​രി​​വി​​ലെ മ​​ഴ​​നി​​ഴ​​ൽ​ കാ​​ടാ​​യ ചി​​ന്നാ​​ർ​​വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ലെ ര​​ണ്ടു പ്ര​​ധാ​​നി​​ക​​ളാ​​ണ് ന​​ക്ഷ​​ത്ര ആ​​മ​​യും ചാ​​ന്പ​​ൽ മ​​ല​​യ​​ണ്ണാ​​നും.
മൂ​ന്നു പ​​തി​​റ്റാ​​ണ്ടു മു​​ൻ​​പു​​വ​​രെ മ​​റ​​യൂ​​ർ റി​​സ​​ർ​​വ് വ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്ന കേ​​ര​​ള​​ത്തി​​ലെ ഏ​​ക മ​​ഴ​​നി​​ഴ​​ൽ കാ​​ടാ​​യി​​രു​​ന്നു ചി​​ന്നാ​​ർ വ​​നം.

മ​​റ​​യൂ​​ർ വ​​ന​​മേ​​ഖ​​ല​​യി​​ലെ ചി​​ന്നാ​​ർ ഭാ​​ഗ​​ത്തു​​ള്ള സ​​സ്യ-​​ജ​​ന്തു ജീ​​വ​​ജാ​​ല​​ങ്ങ​​ളു​​ടെ വൈ​​വി​​ധ്യ​​വും ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യും ക​​ണ​​ക്കി​​ലെ​​ടു​​ത്ത് 1984 ഓ​​ഗ​​സ്റ്റി​​ൽ 90.442 ച​​തു​​രശ്ര ​​കി​​ലോ​​മീ​​റ്റ​​ർ വ​​ന​​മേ​​ഖ​​ല വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

ത​​മി​​ഴ്നാ​​ട്ടി​​ലെ ആ​​ന​​മ​​ലൈ ക​​ടു​​വാ സ​​ങ്കേ​​ത​​വും കേ​​ര​​ള​​ത്തി​​ലെ ദേ​​ശീ​​യ ഉ​​ദ്യാ​​ന​​ങ്ങ​​ളാ​​യ ഇ​​ര​​വി​​കുളം, ആ​​ന​​മു​​ടി ചോ​​ല , മ​​തി​​കെ​​ട്ടാ​​ൻ, പാ​​ന്പാ​​ടും​​ചോ​​ല എ​​ന്നിവയും കു​​റി​​ഞ്ഞി​​മ​​ല സ​​ങ്കേ​​തം ഉ​​ൾ​​പ്പെ​​ടു​​ന്ന ചോ​​ലാ- നാ​​ഷ​​ണ​​ൽ പാ​​ർ​​ക്കുമാ​​ണ് ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​വു​​മാ​​യി അ​​തി​​ർ​​ത്തി​​പ​​ങ്കി​​ടു​​ന്ന ത​​ല​​യെ​​ടു​​പ്പു​​ള്ള സം​​ര​​ക്ഷി​​ത വ​​ന​​മേ​​ഖ​​ല​​ക​​ൾ.

ര​ണ്ടു പ്ര​ധാ​നി​ക​ൾ

ഓ​​രോ ദേ​​ശീ​​യ ഉ​​ദ്യാ​​ന​​ങ്ങ​​ൾ​​ക്കും സ​​ങ്കേ​​ത​​ങ്ങ​​ൾ​​ക്കും പ്ര​​ധാ​​നി കാ​​ണും. ചി​​ല​​പ്പോ​​ൾ ജ​​ന്തു​​ക്ക​​ളാ​​കാം. അ​​ല്ലെ​​ങ്കി​​ൽ സ​​സ്യ​​ങ്ങ​​ളും പ്ര​​ധാ​​നി​​ക​​ളാ​​യി മാ​​റും. ഈ ​​പ്ര​​ധാ​​നി​​യെ ഫ്ളാ​​ഗ് ഷി​​പ്പ് സ്പീ​​ഷീ​​സ് എ​​ന്നാ​​ണ് ഇം​​ഗീ​​ഷി​​ൽ പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കൂ​​ന്ന ഇ​​ര​​വി​​കുളം ദേ​​ശീ​​യ ഉ​​ദ്യാ​​ന​​ത്തി​​ന്‍റെ ഫ്ളാ​​ഗ് ഷി​​പ്പ് സ്പീ​​ഷീ​​സ് വ​​ര​​യാ​​ടു​​ക​​ളും ചോ​​ല നാ​​ഷ​​ണ​​ൽ പാ​​ർ​​ക്കി​ന്‍റേത് നീ​​ല​​ഗി​​രി​​മാ​​ർ​​ട്ടി​​നുമാണ്.

ചി​​ന്നാ​​റി​​ന് ര​​ണ്ട് അ​​വ​​കാ​​ശി​​ക​​ളാ​​ണുള്ള​​ത്. വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച വേ​​ള​​യി​​ൽ ചാ​​ന്പ​​ൽ മ​​ല​​യ​​ണ്ണാ​​ൻ ആ​​യി​രു​​ന്നു താ​​ര​​മെ​​ങ്കി​​ലും സ​​മീ​​പ​​കാ​​ല​​ത്ത് ന​​ക്ഷ​​ത്ര ആ​​മ​​യും ഈ ​​പ​​ദ​​വി​​യു​​ടെ അ​​വ​​കാ​​ശി​​യാ​​യി മാ​​റി​.

ചാ​ന്പ​ൽ മ​ല​യ​ണ്ണാ​ൻ

കേ​​ര​​ള​​ത്തി​​ൽ ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ൽ ശ്രീ​​വ​​ള്ളി പു​​ത്തൂ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ലും മാ​​ത്ര​​മേ ചാ​​ന്പ​​ൽ മ​​ല​​യ​​ണ്ണാ​​നെ (ഗ്രി​​സി​​ൽ​​ഡ് ജ​​യന്‍റ് സ്ക്വ​​റ​​ൽ ) കാ​ണാ​​ൻ സാ​​ധി​​ക്കൂ. പൂ​​ർ​​ണ​​മാ​​യും സ​​സ്യാ​​ഹാ​​രി​​യാ​​യ ഇ​​വ വെ​​ള്ളം കു​​ടി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി മാ​​ത്ര​​മാ​​ണ് നി​​ല​​ത്തി​​റ​​ങ്ങു​​ന്ന​​ത്. ചാ​​ന്പ​​ൽ മ​​ല​​യ​​ണ്ണാ​​ന്‍റെ പു​​റം​​ഭാ​​ഗം ചെ​​ന്പ​​ൻ ക​​ള​​റാ​​യ​​തി​​നാ​​ലാ​​വാം ഇത് ഈ ​​പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ത​​ല​​യു​​ടെ മു​​ക​​ളി​​ൽ ക​​റു​​ത്ത നി​​റം തൊ​​പ്പി​​പോ​​ലെ​​യുമുണ്ട്. നീ​​ണ്ട വാ​​ലി​​ലെ രോ​​മ​​ങ്ങ​​ൾ​​ക്ക് വെ​​ള്ള​​യും ചെ​​ന്പ​​ൻ നി​​റ​​വു​​മാ​​ണ്. അ​​ടി​​ഭാ​​ഗം ചെ​​ളി​​പി​​ടി​​ച്ച നി​​റ​​വു​​മാ​​ണ്. പ​​ക​​ൽ സ​​മ​​യ​​ങ്ങ​​ളി​​ൽ വാ​​ൽ തൂ​​ക്കി​​യി​​ട്ട് മ​​ര​​ച്ചി​​ല്ല​​ക​​ളി​​ൽ കി​​ട​​ന്നു​​റ​​ങ്ങു​​ന്ന​​തു കാ​​ണാം.

പൊ​​തു​​വേ മ​​ന്ദ​​മാ​​യ ച​​ല​​ന​​ങ്ങ​​ളും ശാന്തമാ​​യ സ്വ​​ഭാ​​വ രീ​​തി​​യു​​മാ​​ണ്. എ​​ന്നാ​​ൽ, അ​​പ​​ക​​ട സൂ​​ച​​ന​​യു​​ള്ള​​പ്പോ​​ൾ ചി​​ല്ല​​റ ശ​​ബ്ദ​​ങ്ങ​​ൾ മു​​ഴ​​ക്കു​​ന്ന​​തും കേ​​ൾ​​ക്കാം. ഉ​​യ​​രം കൂ​​ടി​​യ മ​​ര​​ത്തി​​ൽ ഇ​​ല​​ക​​ളാ​​ൽ മൂ​​ട​​പ്പെ​​ട്ട ശി​​ഖ​​ര​​ങ്ങ​​ളി​​ൽ ഇ​​ല​​ക​​ളും നാ​​രു​​ക​​ളു​​മൊ​​ക്കെ കൊ​​ണ്ടു​ണ്ടാ​​ക്കു​​ന്ന കൂ​​ടു​​ക​​ളി​​ലാ​​ണു കു​​ഞ്ഞു​​ങ്ങ​​ളെ പ്ര​​സ​​വി​​ച്ചു പോ​​റ്റു​​ന്ന​​ത്.

അ​​പൂ​​ർ​​വ ഇ​​ന​​ത്തി​​ൽ​​പെ​​ട്ട ന​​ക്ഷ​​ത്ര ആ​​മ​​ക​​ളു​​ടെ വി​​ജ​​യ​​ക​​ര​​മാ​​യ പു​​ന​​ര​​ധി​​വ​​സ പ്ര​​ക്രി​​യയി​​ലൂ​​ടെ​​യാ​​ണു ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി​​സ​​ങ്കേ​​തം ലോ​​ക പ്ര​​ശ​​സ്തി​​യി​​ലാ​​യ​​ത്.

ന​ക്ഷ​ത്ര​ ആ​മ

ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി വി​​ദേ​​ശ​​ത്തേ​​ക്കു ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച ന​​ക്ഷ​​ത്ര ആ​​മ​​ക​​ളു​​ടെ പു​​ന​​ര​​ധി​​വാ​​സ ​പ​​ദ്ധ​​തി വ​​ൻവി​​ജ​​യ​​മാ​​യ​​താ​ണു ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തെ ലോ​​ക​​പ്ര​​ശ​​സ്തി​​യി​​ൽ എ​​ത്തി​​ച്ച​​ത്. ഇ​​തോ​​ടെ ചി​​ന്നാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​തം ന​​ക്ഷ​​ത്ര ആ​​മ​​ക​​ളു​​ടെ രാ​​ജ്യ​​ത്തെ ഏ​​ക പു​​ന​​ര​​ധി​​വാ​​സ കേ​​ന്ദ്ര​​മാ​​യി. മൂ​​ന്നു​​വ​​ർ​​ഷം മു​​ന്പ് പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നാ​​യി എ​​ത്തി​​ച്ചു ശാ​​സ്ത്രീ​​യ പ​​രി​​പാ​​ല​​ന​​ത്തി​​ലൂ​ടെ തു​​റ​​ന്നു​​വി​​ട്ട 450 ന​​ക്ഷ​​ത്ര ആ​​മ​​ക​​ൾ ജീവനോടെയുള്ളതാ​​യി ക​​ണ്ടെ​ത്തി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു രാ​​ജ്യ​​ത്തെ ഏ​​ക പു​​ന​​ര​​ധി​​വാ​​സ കേ​​ന്ദ്ര​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. അ​തു​കൊ​ണ്ടാ​ണ് ഇ​​ന്നേ​​വ​​രെ ഒ​​രു ജീ​​വി​ മാ​​ത്രം കൈ​​യ​​ട​​ക്കി വ​​ച്ചി​​രു​​ന്ന ഫ്ളാ​​ഗ് ഷി​​പ്പ് പ​​ദ​​വി ചി​​ന്നാ​​റി​​ൽ ചാ​​ന്പ​​ൽ മ​​ല​​യ​​ണ്ണാ​​നു ന​​ക്ഷ​​ത്ര ആ​​മ​​യു​​മാ​​യി പ​​ങ്കി​​ടേ​​ണ്ടി വ​​ന്ന​​തും.

(Visited 39 times, 1 visits today)