വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്നും റെക്സ് ടില്ലേഴ്സനെ പുറത്താക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്

0

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ ഡോണൾഡ് ട്രംപ് പുറത്താക്കി. പകരം സിഐഎ ഡയറക്ടർ മൈക്ക് പോംപിയായിരിക്കും ഈ സ്ഥാനത്തെത്തുക. ഏറെ നാള്‍ നീണ്ട‘ശീതയുദ്ധ’ത്തിനൊടുവിലാണു തന്റെ പ്രധാന വിമർശകരിലൊരാളായ ടില്ലേഴ്സനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കുന്നത്. ഇതുസംബന്ധിച്ചുള്ള ട്വീറ്റും ട്രംപിന്റേതായി പുറത്തുവന്നു.

ഒരു വർഷം മുൻപാണു ടില്ലേഴ്സൻ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തിയത്. സിഐഎയുടെ ഡയറക്ടറായി ജിന ഹാസ്പലിനെയും ട്രംപ് നിയോഗിച്ചു. സിഐഎയുടെ ആദ്യത്തെ വനിതാമേധാവിയായിരിക്കും ഹാസ്‌പൽ

(Visited 28 times, 1 visits today)