മലയാളത്തെക്കുറിച്ച്‌ മനസ്സ് തുറന്ന് തൃഷ

0

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും നായികമാരില്‍ ഒരാളാണ് തൃഷ . റൊമാന്റിക് ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്‌ഠ നേടിയ നായിക മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു .ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേ ജ്യൂഡ് തൃഷയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നുതന്നെയായിരുന്നു . എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയെക്കുറിച്ചും മലയാളഭാഷയെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് തൃഷ .
പാലക്കാടില്‍ ഉള്ള അയ്യര്‍ കുടുംബത്തില്‍ ജനിച്ച തൃഷയ്ക്ക് മലയാളം തീരേവശമില്ലെന്നതാണ് മറ്റൊരു സത്യം . ഹേ ജ്യൂഡിന്റെ ചിത്രീകരണവേളയില്‍ സംവിധായകനെ ഏറെ കുഴക്കിയതും ഈ ഭാഷാപ്രശ്‌നമായിരുന്നു .
മലയാള സിനിമയെക്കുറിച്ചും മലയാളഭാഷയെ കുറിച്ചുമുള്ള തൃഷയുടെ അഭിപ്രായം ഇങ്ങനെ : “മലയാള സിനിമകള്‍ കാണാറുണ്ട്. പക്ഷേ, എത്ര ശ്രമിച്ചിട്ടും ഭാഷ ഇതുവരെ വഴങ്ങിയിട്ടില്ല. ‘ഹേയ് ജൂഡി’ല്‍ അഭിനയിച്ചു കഴിഞ്ഞിട്ടും മലയാളം എനിക്ക് പിടിതരാതെ വഴുതിമാറുകയാണ്. തമിഴും തെലുങ്കും അറിഞ്ഞാല്‍ മലയാളം എളുപ്പത്തില്‍ പഠിക്കാമെന്നൊക്കെയാണ് പലരും പറയുന്നത്. എന്നാല്‍, എന്നെ സംബന്ധിച്ചെടുത്തോളം അതൊന്നും ശരിയല്ല”.
ഭാഷയില്‍ മാത്രമല്ല മാറ്റം. തമിഴിനെ അപേക്ഷിച്ച്‌ മലയാളസിനിമയ്ക്ക് വേണ്ടത് സ്വാഭാവികമായ പ്രകടനങ്ങളാണ്. അതിവൈകാരികമായ അഭിനയങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. തമിഴില്‍ മണിരത്‌നം സാറും ഗൗതം മേനോനുമെല്ലാം സമാനമായ രീതിയില്‍ സിനിമയെടുക്കുന്നവരാണ്. ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ വെള്ളിത്തിരയിലെത്തിക്കാന്‍ കഴിയുന്നു എന്നതാണ് മലയാളത്തിന്റെ വിജയം. ഇത്തരത്തില്‍ കഥ പറയുന്നതു കൊണ്ടാകണം ദേശീയ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും മലയാളത്തിലേക്കെത്തുന്നത്.’ തൃഷ പറഞ്ഞു.

(Visited 87 times, 1 visits today)