ദുരിതത്തിലാക്കുന്ന സമരം ; ചികിത്സ നിഷേധിക്കപ്പെട്ട ആദിവാസി സ്ത്രി മരണമടഞ്ഞു

0

സംസ്ഥാനത്ത് ജനങ്ങളെ ദുരിതത്തിലാക്കി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരം കാരണം ചികിത്സ നിഷേധിക്കപ്പെട്ട ആദിവാസി സ്ത്രി ചാപ്പ മരണമടഞ്ഞു.

അവശനിലയില്‍ ആശുപത്രിയിലെത്തിയിട്ടും ചികിത്സ നിഷേധിക്കപ്പെട്ടതോടെയാണ് അറുപത്തിയൊന്നുകാരിയായ ചാപ്പ മരിച്ചത്.

അതേസമയം ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കെജിഎംഒഎ നേതാക്കളെ സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് ഡോ എ.കെ റൗഫ്, സെക്രട്ടറി ഡോ ജിയേഷ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നടപടി. കൂടുതല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

(Visited 17 times, 1 visits today)