ഖ​ജ​നാ​വി​ലേ​ക്കെത്തുന്നത് 360 കോ​ടി രൂ​പ

0
1

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജി​​​എ​​​സ്ടി കം​​​പ്യൂ​​​ട്ട​​​ർ സ​​​ർ​​​വ​​​റി​​​ന്‍റെ ശേ​​​ഷി​​​ക്കു​​​റ​​​വും വെ​​​ബ്സൈ​​​റ്റി​​​ന്‍റെ ത​​​ക​​​രാ​​​റും​​​മൂ​​​ലം ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം വ്യാ​​​പാ​​​രി​​​ക​​​ളി​​​ൽ​​​നി​​​ന്നു പി​​​ഴ​​​യി​​​ന​​​ത്തി​​​ൽ മാ​​​ത്രം സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​ത് 360 കോ​​​ടി രൂ​​​പ.

നി​​​ശ്ചി​​​ത ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ വ്യാ​​​പാ​​​രി​​​ക​​​ൾ ഓ​​​രോ ദി​​​വ​​​സ​​​ത്തേ​​​ക്കും 200 രൂ​​​പ വീ​​​തം പി​​​ഴ​​​യ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണു ജി​​​എ​​​സ്ടി നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ.
ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തെ റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 20നാ​​​യി​​​രു​​​ന്നു. ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നേ​​​ടി​​​യ 68 ല​​​ക്ഷം വ്യാ​​​പാ​​​രി​​​ക​​​ളി​​​ൽ 38 ല​​​ക്ഷം പേ​​​ർ മാ​​​ത്ര​​​മാ​​​ണ് 25-ാം തീ​​​യ​​​തി വ​​​രെ റി​​​ട്ടേ​​​ണ്‍ ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്. റി​​​ട്ടേ​​​ണ്‍ ഫ​​​യ​​​ൽ ചെ​​​യ്യാ​​​ൻ വൈ​​​കി​​​യ വ്യാ​​​പാ​​​രി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ആ​​​റു ദി​​​വ​​​സ​​​ത്തെ പി​​​ഴ​​​യാ​​​യ 1,200 രൂ​​​പ ഈ​​​ടാ​​​ക്കു​​​ന്ന​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഖ​​​ജ​​​നാ​​​വി​​​ൽ 360 കോ​​​ടി രൂ​​​പ എ​​​ത്തും. ഇ​​​ന്ന​​​ലെ റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​ർ​​​ക്ക് ഒ​​​മ്പ​​​തു ദി​​​വ​​​സ​​​ത്തെ പി​​​ഴ​​​ത്തു​​​ക​​​യാ​​​യ 1,800 രൂ​​​പ​​​യാ​​​ണ് അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്.

ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ ആ​​​ദ്യ​​​മാ​​​സ​​​മാ​​​യ ജൂ​​​ലൈ​​​യി​​​ലെ റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വൈ​​​കി​​​യ​​​വ​​​ർ​​​ക്കു പി​​​ഴ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. പി​​​ഴ ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​മു​​മ്പേ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വ്യാ​​​പാ​​​രി​​​ക​​​ൾ പി​​​ഴ സ​​​ഹി​​​തം റി​​​ട്ടേ​​​ണ്‍ ഫ​​​യ​​​ൽ ചെ​​​യ്തി​​​രു​​​ന്നു. ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ങ്കി​​​ലും അ​​​ട​​​ച്ചു​​​പോ​​​യ പി​​​ഴ​​​ത്തു​​​ക തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​നോ വ​​​ക​​​വ​​​ച്ചു​​​കി​​​ട്ടാ​​​നോ ജി​​​എ​​​സ്ടി​​​യി​​​ൽ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ല്ല.സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജി​​​എ​​​സ്ടി കം​​​പ്യൂ​​​ട്ട​​​ർ സെ​​​ർ​​​വ​​​റു​​​ക​​​ളു​​​ടെയും വെ​​​ബ്‌സൈ​​​റ്റി​​​ന്‍റെയും ശേ​​​ഷി​​​ക്കു​​​റ​​​വു​​​മൂ​​​ല​​​മാ​​​ണു മു​​​പ്പ​​​തു ല​​​ക്ഷം വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു യ​​​ഥാ​​​സ​​​മ​​​യം റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തെ​​​ന്നു വ്യാ​​​പാ​​​രി നേ​​​താ​​​ക്ക​​​ളും അ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി റി​​​ട്ടേ​​​ണ്‍ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന ടാ​​​ക്സ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റു​​​മാ​​​രും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സെ​​​ർ​​​വ​​​ർ ശേ​​​ഷി മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​തെ പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ രാ​​​ജ​​​സ്ഥാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടുവി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ണ്ടി​​​ട്ടി​​​ല്ല.

കൂ​​​ടു​​​ത​​​ൽ വ്യാ​​​പാ​​​രി​​​ക​​​ളെ ജി​​​എ​​​സ്ടി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും അ​​​തി​​​ന്‍റെ ഗു​​​ണം പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, സെ​​​ർ​​​വ​​​ർ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​തു​​​മൂ​​​ലം ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ക​​​ൽ​​​ക്കൊ​​​ള്ള​​​യ്ക്ക് ഇ​​​ര​​​യാ​​​കു​​​ക​​​യാ​​​ണെ​​​ന്നു വി​​​വി​​​ധ വ്യാ​​​പാ​​​രി സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളും ടാ​​​ക്സ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റു​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളും പ​​​റ​​​യു​​​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ