സിനിമയല്ല റിയല്‍ ലൈഫ്; ട്രാവിസ് പാസ്ട്രാനയുടെ മിന്നും പ്രകടനം

0

മെരിലാന്‍ഡ്: സിനിമയില്‍ നായകന്‍മാര്‍ കെട്ടിടത്തിന് മുകളിലൂടെ ബൈക്കില്‍ പറക്കുന്നത് കാണാറുണ്ട്. അപ്പോള്‍ തന്നെ എല്ലാവരും പറയും കത്തി ആവാം ഇത്രയും വേണ്ട. എന്നാല്‍ അമേരിക്കകാരന്‍ ട്രാവിസ് പാസ്ട്രാന കെട്ടിടത്തിന് മുകളിലുടെ ബൈക്കില്‍ പറക്കുകയാണ്. ഇത് സിനിമാ അഭിനയമല്ല റിയല്‍ ലൈഫ്.

16 ബസുകള്‍ക്കും കെട്ടിടത്തിനും മുകളിലൂടെ ബൈക്ക് പറത്തിയാണ് അദ്ദേഹം ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.ഇന്ത്യന്‍ നിര്‍മിത ബൈക്കായ എഫ്ടിആര്‍750 ഉപയോഗിച്ചായിരുന്നു അദ്ദേഹം പറന്നത്. ഞായറാഴ്ച രാവിലെയാണ് ഈ ചരിത്ര സംഭവം അരങ്ങേറിയത്.


സൂപ്പര്‍ ബൈക്കുകളും സ്പോര്‍ട്സ് ബൈക്കുകളും സജീവമായതോടെ ബൈക്ക് അഭ്യാസത്തിന്റെ മാര്‍ക്കറ്റില്‍ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ട്രാവിസിനെപോലുള്ളവരുടെ പ്രകടനത്തില്‍ വിപണി ഒന്ന് ഉയരാനും സാധ്യതയുണ്ട്.


ബൈക്കില്‍ ഇരുന്നും ഒരു ചക്രം ഉയര്‍ത്തിയും  അഭ്യാസം കാണിക്കുന്നവരുടെ റോള്‍മോഡലാണ് ട്രാവിസ് പാസ്ട്രാന.

(Visited 48 times, 1 visits today)