ട്രയിനുകളിൽ ലേഡീസ് ഓൺലി കോച്ചുകൾ നിർത്തുന്നു

0

ദീർഘദൂര ട്രയിനുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകൾ റെയിൽവേ നിർത്തലാക്കുന്നു. പകരം ജനറൽകോച്ചുകളിലെ നിശ്ചിത സീറ്റുകൾ സ്ത്രീകൾക്കായി മാറ്റി വയ്ക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്റെ മാതൃകയിൽ സ്ത്രീകളുടെ സീറ്റുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിപ്പിക്കും.തിരുവനന്തപുരം-ചെന്നൈ മെയിൽ, കൊച്ചുവേളി-ബെംഗളൂരൂ എന്നീ ട്രയിനുകളിലാണ് ആദ്യഘട്ടത്തിൽ ഈ ക്രമീകരണം നടപ്പാക്കിയത്. മറ്റു ട്രയിനുകളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും. ഈ രണ്ട് ട്രയിനുകളിലും നിലവിലുള്ള മൂന്ന് ജനറൽ കമ്പാർട്ടുമെന്റുകളിലൊന്നിൽ ഒന്നുമുതൽ 30 വരെയുള്ള സീറ്റുകൾ സ്ത്രീകൾക്കു വേണ്ടി മാറ്റി. മുൻകൂർ അറിയിപ്പു നൽകാതെ സീറ്റുകൾക്ക് മുകൾഭാഗത്ത് സ്ത്രീസംവരണം എന്നെഴുതി ഒട്ടിച്ചത് തർക്കങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.ടിക്കറ്റ് പരിശോധകരും റെയിൽവേ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ സീറ്റുകളിലിരിക്കുന്ന പുരുഷന്മാരെ മാറ്റുന്നത്. പലർക്കും പിഴചുമത്തി.സുരക്ഷിതത്വത്തിനു വേണ്ടിയാണ് സ്ത്രീകൾക്ക് പ്രത്യേകം കോച്ചുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ജനറൽകോച്ചിന്റെ ഒരുഭാഗം മാറ്റിവെച്ചുള്ള പുതിയ സംവരണരീതി സുരക്ഷാഭീതിയും ഉണ്ടാക്കുന്നുണ്ട്. പോലീസുകാരില്ലെങ്കിൽ സ്ത്രീകളുടെ സീറ്റ് പലരും കൈവശപ്പെടുത്തും.കോച്ചുകളുടെ ക്ഷാമമാണ് സീറ്റ് സംവരണ രീതിയിലേക്ക് എത്താൻ റെയിൽവേയെ പ്രേരിപ്പിച്ചത്.

(Visited 127 times, 1 visits today)