ടി.പി സെന്‍കുമാര്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷ നല്‍കി

0

ടി.പി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷ നല്‍കി.ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചായിരുന്നു കേസ്. എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനത്തിന് നോട്ടീസ് അയച്ചിരുന്നു എന്നും കാണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.ന്യൂനപക്ഷങ്ങളെ കുറിച്ച് സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം വിവാദത്തിന് വഴി വെച്ചിരുന്നു. എന്നാല്‍ നടപടി വിശദമായി അന്വേഷിച്ചതിന് ശേഷമായിരിക്കും എന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു

(Visited 3 times, 1 visits today)