ഇടത് സര്‍ക്കാര്‍ ഇളവ് ചെയ്‌ത് വിട്ടയച്ച തടവുകാരില്‍ കെ.ടി ജയകൃഷ്ണന്‍ വധകേസ് പ്രതികളും

0

 

2011ലെ ഇടത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജയില്‍ വകുപ്പ് വിട്ടയച്ച 209 പ്രതികളില്‍ യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും. കേസിലെ അഞ്ച് പ്രതികളെയാണ് പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വിട്ടയച്ചത്. 2011ലെ സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് 209 ജീവപര്യന്തം തടവുകാരുടെ വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.1999 ഡിസംബര്‍ ഒന്നിന് പകല്‍ 10.30ന് മൊകേരി യു.പി. സ്‌കൂള്‍ ക്ലാസ് മുറിയിലാണ് ജയകൃഷ്ണന്‍ വെട്ടേറ്റുമരിച്ചത്. നാല്‍പതോളം കുട്ടികളുടെ മുന്നില്‍ പഠിപ്പിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ജയകൃഷ്ണനെ ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 55 മുറിവുകള്‍ ജയകൃഷ്ണന്റെ മൃതദേഹത്തില്‍ കാണപ്പെട്ടുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

(Visited 81 times, 1 visits today)