തീവണ്ടിക്ക് ശേഷം ‘കൽക്കി’യുമായി ടൊവിനോ തോമസ്

0

തിയറ്ററുകളിൽ വിജയകരമായി ഓടുന്ന തീവണ്ടിക്ക് ശേഷം ടൊവിനോ നായകനാകുന്ന പുതിയ ചിത്രം വരുന്നു. ‘കല്‍ക്കി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രവീണ്‍ പ്രഭാരം ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീൺ പ്രഭാറാം ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുകയാണ്.