ടൊവിനോ നായകനാകുന്ന ‘തീവണ്ടി’ ; ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

0

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖ താരം സംയുക്താ മേനോനാണ് നായിക. ടൊവിനോ തന്നെയാണ് മോഷന്‍ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്.
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്. ടൊവിനോയുടെ കമല്‍ സംവിധാനം ചെയ്ത ആമിയും, ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയും മികച്ച പ്രതികരണം നേടി തിയേറ്ററില്‍ മുന്നേറുകയാണ്.

(Visited 4 times, 1 visits today)