ഹര്‍ത്താലുകളില്‍ നിന്ന് വിനോദ സഞ്ചാരികളെ ഒഴിവാക്കും: പിണറായി വിജയന്‍

0

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകളില്‍ നിന്ന് വിനോദ സഞ്ചാരികളെ ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. എഎവൈ ഒഴികെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും കൂടുതല്‍ റേഷന്‍ ലഭ്യമാക്കുന്നതിനായി റേഷന്‍ വിഹിതം കൂട്ടണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ തുടരുമ്പോള്‍ വിനോദ സഞ്ചാരികള്‍ക്കു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ടൂറിസം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. ചര്‍ച്ച ചെയ്ത കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടില്‍ ഒപ്പമുണ്ടാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

(Visited 42 times, 1 visits today)