ബസുകളിലെ ചിത്രപ്പണിക്ക് കടിഞ്ഞാണിട്ട് മോട്ടേര്‍ വാഹന വകുപ്പ് ; രജിസ്ട്രേഷന്‍ റദ്ദാക്കും

0

 

ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാ താരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കം ചെയ്യാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടു. മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ ബസിന്റെ പുറംഭാഗങ്ങളില്‍ ഉപയോഗിക്കുന്നത് വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നതിനെ തുടര്‍ന്നാണ് നടപടി. ജനുവരി 31നുള്ളില്‍ ചിത്രങ്ങള്‍ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടിയാരംഭിക്കും.ബസുകളിലെ ലേസര്‍ ഷോകളും അമിത ശബ്ദവും നിരോധിച്ചതിനൊപ്പം ചിത്രങ്ങളും നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാലിത് വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന വാദമുയര്‍ത്തി ബസുടമകള്‍ പ്രതിരോധിച്ചു. ഇതിനിടെ ചിലര്‍ ഹൈക്കോടതിയെയും സമീപിച്ചു. ഈ കേസില്‍ മോട്ടോര്‍ വാഹന വകുപ്പിന് അനുകൂലമായ വിധി വന്നതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്.

(Visited 118 times, 1 visits today)