ടൂറ് പോകാം പക്ഷെ തിരിച്ചു വരുമെന്ന് ഉറപ്പില്ല

0

ടൂറിന് പോകാന്‍ എല്ലാവര്‍ക്കും ഇഷ്ടം തെന്നയാണ്..ഏത് പ്രായക്കാരായാലും ടൂറെന്നു കേട്ടാല്‍ പ്രത്യേക ഉത്സാഹം തന്നെയാണ്..ടൂറിനു പോകുതു തന്നെ സ്ഥലങ്ങള്‍ കാണാനും ആഘോഷിക്കാനുമാണ്..എന്നാല്‍ ടൂറെന്നത് ഭയാനകം നിറഞ്ഞതാണെങ്കിലോ?ടൂറിന് പോകാം പക്ഷെ ജീവന് ഒരു വിലയും തരാന്‍ പറ്റിലെലങ്കിലോ?സത്യമാണ് വിദേശ കമ്പിനികള്‍ നടത്തുന്ന അത്തരം അപകടം നിറഞ്ഞാ യാത്രയെ പറ്റി നിങ്ങള്‍ക്ക് മുന്നില്‍ പരിചയപെടുത്തുകയാണ്..
കൊടുംങ്കാറ്റ് ടൂറ്
പേര് കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നുന്നുണ്ടാകും..അത്ഭുതം തോന്നീട്ട് കാര്യമില്ല..അത്രയ്ക്കും ഭയാനകമായ യാത്രയാണിത്..യാത്ര വേറെ ആരുടേയും ഒപ്പമല്ല കൊടുംങ്കിറ്റിനൊപ്പമാണ് എക്‌സ്ട്രീ ടൊര്‍ണാഡോ എന്ന കമ്പിനിയാണ് ഇത്തരത്തില്‍ ഒരു യാത്രയ്ക്ക് അവസരം ഒരുക്കുന്നത്..അമേരിക്കയില്‍ വലിയ ചുഴലികാറ്റ് ഉണ്ടാകുമ്പോള്‍ ആ കാറ്റിന് പിന്നാലെ പോയി അവ വരുത്തി വെയ്ക്കു നാശനഷ്ടങ്ങള്‍ നേരില്‍ കാണുകയാണ് ടൂറിന്റെ ലക്ഷ്യം..കാറ്റ് കടന്ന് പോകുന്ന റൂട്ടും കാറ്റിന്റെ വേഗതയും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് അറിയാം.അത് വച്ച് കാറ്റിന്റെ പിന്നാലെ വച്ച് പിടിക്കുന്നു.ടൂറിനിടയില്‍ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ കമ്പിക്ക് ഉത്തരവാദിത്തമില്ല എന്ന് കരാര്‍ ഒപ്പിട്ടു കൊടുക്കണം.ചുഴലിക്കാറ്റിന്റെ പുറകേ പോയി പണി വാങ്ങുന്ന ഈ ടൂറിന്റെ ഫീസ് രണ്ടുലക്ഷം രൂപയാണ്

ടൈറ്റാനിക്കിലേക്കൊരു യാത്ര
പേരില്‍ സൂചിപ്പിക്കുന്നതു പോലെ തന്നെ യാത്ര ടൈറ്റാനിലേക്കാണ്.നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ ജാക്കിന്റേയും,റോസിന്റേയും പ്രണയം പൂവണിഞ്ഞതും,അവസാനിച്ചതുമായ ആ ടൈറ്റാനിലേക്കു തന്നെ.. മാര്‍ബിള്‍ പ്രൈവറ്റ് കമ്പിനിയാണ് ഇത്തരത്തില്‍ പ്രത്യേക വാഹനത്തില്‍ കടലിനടില്‍ എത്തിച്ച് ടൈറ്റാനിക്കിന്റെ രണ്ട് കഷ്ണങ്ങളും കാണിച്ചു തരുന്നത്..അറ്റ്‌ലാന്റിക്ക് കടലിനടിയില്‍ കിടക്കു ടൈറ്റാനിക്കിന്റെ ഉള്ളില്‍ കയറി ചുറ്റിക്കാണാനുള്ള അവസരമാണ് ഈ യാത്ര…ഈ ടൂറിന്റെ ചിലവ് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും.60 ലക്ഷം രൂപയാണ്ഫീസ്‌.

(Visited 14 times, 1 visits today)