തെലങ്കാനയില്‍ ടി.ഡി.പി കോണ്‍ഗ്രസിനെ കൈയ്യൊഴിയുന്നു

0

 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ച്‌ ടി.ഡി.പി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിനായിരുന്നു ഇരുകക്ഷികളും സഖ്യം ചേര്‍ന്നതെങ്കിലും ഇപ്പോള്‍ സഖ്യം ഉപേക്ഷിക്കണമെന്ന നിലപാടിലാണ് തെലുങ്ക് ദേശം പാര്‍ട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്നെങ്കിലും തിരഞ്ഞെടുപ്പില്‍ കാര്യമായ ഗുണം ചെയ്തില്ല .അതിനാല്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം അവസാനിപ്പിച്ച്‌ വരുന്ന തിരഞ്ഞെടുപ്പില്‍ തനിയെ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരുപാര്‍ട്ടികളും. മാറി വരുന്ന പാര്‍ലമെന്ററി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കക്ഷി ചേരലിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി അന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ തെലുങ്കുദേശം കോണ്‍ഗ്രസിന് അനുകൂലമാണെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളില്‍ കക്ഷി ചേരാനില്ല എന്ന നിലപാടിലാണ്. കഴിഞ്ഞ 35വര്‍ഷമായി എതിര്‍ കക്ഷികളായിരുന്നവരുമായി സഖ്യം ചേര്‍ന്നത് പാര്‍ട്ടി അണികളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ആന്ധ്രാ വിഭജനത്തിന് കോണ്‍ഗ്രസിന്റെ അനുകൂല നിലപാടില്‍ ജനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

(Visited 99 times, 1 visits today)