ഹരിയാനയില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍

0

ഹരിയാനയില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ഇതിനിടെയാണ് ഹരിയാനയില്‍ മൃതദേഹം കണ്ടെത്തുന്നത്.

റോഹ്ടക്കിനടുത്ത് തിത്തോലി ഗ്രാമത്തിലെ അഴുക്കുചാലില്‍ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സംശയകരമായി ഒരു ബാഗ് അഴുക്കുചാലില്‍ കിടക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ദേവി സിംഗ് പറഞ്ഞു. പെണ്‍കുട്ടിയുടെ കൈകള്‍ മൃഗങ്ങള്‍ അക്രമിച്ചതായി സംശയിക്കുന്നുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്നും അദ്ദഹേം കൂട്ടിച്ചേര്‍ത്തു.

(Visited 129 times, 1 visits today)