ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുന്നു;താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമം

0

താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ കവാടം തകര്‍ക്കാന്‍ സംഘപരിവാറിന്റ ശ്രമം. വി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള 30 ഓളം പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നത്. ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നില്‍ക്കുന്നതെന്നും ഇത് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നും ആരോപിച്ചാണ് പൊളിക്കാന്‍ ശ്രമിച്ചത്. ചുറ്റിക കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളുമായിട്ടാണ് സംഘം ആക്രമണം നടത്തിയത്. താജ്മഹലിനെക്കാള്‍ മുമ്പു തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കവാടം പൊളിച്ചു മാറ്റാന്‍ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങള്‍ പൊളിച്ചു മാറ്റുന്നതെന്നും വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞു.

(Visited 87 times, 1 visits today)