ലോകം പ്രാര്‍ഥനയില്‍;തായ്‌ലന്‍ഡില്‍ ഗുഹയില്‍ നിന്ന് നാല് കുട്ടികളെ പുറത്തെത്തിച്ചു

0

ബാ​ങ്കോ​ക്ക്: ലോ​കം പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രി​ക്കെ ഗു​ഹ​യു​ടെ ഇ​രു​ളി​ൽ​നി​ന്നും നാല് കു​ട്ടി​ക​ളെ കൂ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ചു.   വ​ട​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ താം ​ലു​വാം​ഗ് ഗു​ഹ​യി​ല്‍​നി​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ പു​റ​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ ഗു​ഹ​യി​ൽ​നി​ന്ന് ആ​കെ എ​ട്ടു   കു​ട്ടി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നാ​യി.

ലോകം പ്രാര്‍ഥനയില്‍ മുഴുകവെയാണ് തായ്ലന്‍ഡില്‍ നിന്ന് വീണ്ടും ശുഭവാര്‍ത്ത എത്തുന്നത്. കോച്ച് ഉള്‍പ്പെടെ അഞ്ച് പേരെയാണ് ഇനി രക്ഷപ്പെടുത്താനുള്ളത്. തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ ശേഷിക്കുന്നവരെ പുറത്തെത്തിക്കാനുള്ള നടപടികള്‍ വൈകുന്നത് ആശങ്ക പരത്തിയിരുന്നു.രണ്ടുദിവസംകൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാമെന്നാണ് ധാരണ. ഇന്നലെ നാലുകുട്ടികളെ പുറത്തെത്തിച്ച അതേ മുങ്ങല്‍ വിദഗ്ധരുടെ സംഘം തന്നെയാണ് അടുത്തഘട്ടത്തിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ബാകിയുള്ളവരില്‍ നാലു പേരെ ചേംബര്‍-3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായാണു വിവരം. ഇവിടെ നിന്നു രണ്ടു കിലോമീറ്റര്‍ മാത്രമാണു ഗുഹാമുഖത്തേക്കുള്ളത്. ആകെ കുടുങ്ങിയ 13 പേരില്‍ 10 പേരും നിലവില്‍ സുരക്ഷിത സ്ഥാനത്തെത്തിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൂടുതല്‍ സന്തോഷവാര്‍ത്തകള്‍ വരാനിരിക്കുകയാണെന്ന ഗവര്‍ണര്‍ നാരോങ്‌സാക്ക് ഒസാട്ടനകൊണിന്റെ അറിയിപ്പിനു പിന്നാലെയാണു കുട്ടികള്‍ പുറത്തെത്തിയതായുള്ള വിവരം.

താം ലുവാങ് ഗുഹാമുഖത്ത് കനത്ത മഴ പെയ്തിട്ടും രക്ഷാപ്രവര്‍ത്തനത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നു നാരോങ്‌സാക്ക് വ്യക്തമാക്കി. ഞായറാഴ്ച രാത്രി കനത്ത മഴ പെയ്തിട്ടും നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മഴവെള്ളം ഗുഹയ്ക്കു പുറത്തേക്കു പമ്പു ചെയ്തു കളയുന്നത് തുടരുകയാണ്. ഗുഹയ്ക്കകത്തു വെള്ളക്കെട്ടില്ല. രക്ഷാപ്രവര്‍ത്തനത്തെ മഴ ബാധിക്കാതിരിക്കാന്‍ കനത്ത മുന്‍കരുതലുകളെടുക്കുന്നുണ്ടെന്നും നാരോങ്‌സാക്ക് അറിയിച്ചു.

കൂടുതല്‍ കുട്ടികളെ പ്രാദേശിക സമയം വൈകിട്ട് ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ പുറത്തെത്തിക്കാനാകുമെന്നാണു സൂചന. അതേസമയം കൂടുതല്‍ കരുത്തുറ്റ കുട്ടികളെയാണു ഞായറാഴ്ച ആദ്യം പുറത്തിറക്കിയതെന്നും നാരോങ്‌സാക്ക് പറഞ്ഞു. ദുര്‍ബലരായ കുട്ടികളെയാണ് ആദ്യം ഗുഹയ്ക്കു പുറത്തെത്തിച്ചതെന്ന് ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതാനും ആംബുലന്‍സുകള്‍ കൂടി ഇന്ന് ഗുഹാപരിസരത്തെത്തിയിട്ടുണ്ട്. ഹെലികോപ്ടറും ലാന്‍ഡ് ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തുന്ന കുട്ടികള്‍ക്ക് പ്രാഥമിക വൈദ്യസഹായം നല്‍കി ഹെലികോപ്ടറില്‍ ചിയാങ് റായിയിലെത്തിക്കുകയാണു ഇന്നലെ ചെയ്തത്.

രക്ഷാദൗത്യം സംബന്ധിച്ചു രാവിലെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍ണായ യോഗം ചേര്‍ന്നിരുന്നു. ഇന്നലെ രക്ഷപ്പെടുത്തിയ കുട്ടികളെല്ലാം പൂര്‍ണ ആരോഗ്യവാന്മാരാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാലു പേര്‍ വീതമാണു കുട്ടികളെ പുറത്തെത്തിക്കുന്നത്. ഇനിയും രണ്ടു രക്ഷാദൗത്യം കൂടി വേണ്ടി വരും. ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ച ഡൈവര്‍മാര്‍ ഇന്നു വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. ഗുഹയിലെ ദുര്‍ഘട പാത ഇവര്‍ക്കു കൃത്യമായി അറിയാവുന്ന സാഹചര്യത്തിലാണിത്.

(Visited 104 times, 1 visits today)