യുവ വ്യവസായികള്‍ക്കായി ടെക് സെഷന്‍

0

ഡല്‍ഹി: ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ സഹായത്തോടെ വളര്‍ന്ന വരുന്ന യുവ വ്യവസായികള്‍ക്കും സംരംഭകര്‍ക്കുമായി ഇലക്ട്രോപ്രീനര്‍ പാര്‍ക്കില്‍ ടെക് ഷെയറിങ്ങ് സെഷന്‍ സംഘടിപ്പിച്ചു.

ജെര്‍മന്‍ സെമി-കണ്ടക്ടര്‍ നിര്‍മ്മിത കമ്പനിയായ ഇന്‍ഫിനിയണ്‍ ടേക്നോളജീസിന്റെ സഹായത്തോടെയാണ് സെഷന്‍ സംഘടിപ്പിച്ച്.സംരംഭകര്‍, വ്യവസായ പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു.

സ്മാര്‍ട് സെന്‍സിങ്ങ്, ഹ്യൂമണ്‍ മെഷീന്‍ ഇന്റര്‍ഫേസ്, പവര്‍ കണ്‍ട്രോള്‍ സൊല്യൂഷന്‍സ്, റിന്യൂവബിള്‍ എനര്‍ജി ആപ്പിളികേഷന്‍ എന്നിങ്ങനെയുള്ള പുത്തന്‍ പ്രവണതകള്‍ സെഷനില്‍ പരിചയപ്പെടുത്തി.

(Visited 45 times, 1 visits today)