തേനി കാട്ടുതീ ; കുരങ്ങിണി റെഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

0

തേനിയിലുണ്ടായ കാട്ടു തീയില്‍ 11 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ കുരങ്ങിണി റേഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. റേഞ്ച് ഓഫീസര്‍ ജയ്‌സിംഗിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രെക്കിംഗ് അനധികൃതമായിരുന്നെന്ന് തേനി എസ്.പി ഭാസ്‌കരന്‍ പ്രതികരിച്ചു. അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുത്തുമല വരെ എത്തിയതെന്നും എസ്.പി പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയാണ് ചെന്നൈ ട്രെക്കിംഗ് ക്ലബ് അംഗങ്ങളെ കുരങ്ങണി മലയിലേക്ക് കയറ്റിവിട്ടതെന്ന് തമിഴ്‌നാട് പൊലീസിനോട് കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായ ക്ലബിനെതിരെതിരെയാണ് അന്വേഷണം. സംഘത്തെ നയിച്ച ഗൈഡിനു പുറമെ ക്ലബിന്റെ സ്ഥാപകനായ വിദേശിയെയും പിടികൂടാനുള്ള നടപടികള്‍ തുടരുകയാണ്. ട്രെക്കിങ് സംഘം മൂന്നാര്‍ വഴി കൊളുക്കുമലയില്‍ എത്തിയത് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

(Visited 30 times, 1 visits today)