താജ് മഹല്‍ സന്ദര്‍ശനത്തിന്റെ പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചു

0

താജ് സന്ദര്‍ശനത്തിനത്തിന്റെ പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചു. താജ് മഹല്‍ സന്ദര്‍ശനത്തിന് ഇനി മുതല്‍ 200 രൂപ സന്ദര്‍ശക ഫീസ് ആയി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു. പ്രധാന മന്ദിരത്തിലേക്കുള്ള നിരക്കാണിത്. താജിലേക്കുള്ള പ്രവേശന ഫീസ് 40 ല്‍ നിന്നും 50 രൂപയായും ഉയര്‍ത്തി. ഇതുവരെ പ്രധാന മന്ദിരത്തിലേക്ക് പ്രത്യേക ചാര്‍ജ് ഇല്ലായിരുന്നു. ഇതിനായി ഇനി പ്രത്യേകം ടിക്കറ്റ് എടുക്കണം.

ഏപ്രില്‍ 1 മുതല്‍ നിരക്കുകള്‍ നിലവില്‍ വരും. താജിനെ സംരക്ഷിക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുമാണ് നിരക്ക് ഇങ്ങനെ ഉയര്‍ത്തിയതെന്നു കേന്ദ്ര സാംസ്കാരിക വിനോദ സഞ്ചാര സഹ മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. പുതിയ ബാര്‍കോഡ് ടിക്കറ്റുകള്‍ക്കു 40 ല്‍ നിന്ന് 50 രൂപയാക്കി, ഇത് മൂന്നു മണിക്കൂര്‍ നേരമേ ഉപയോഗിക്കാനാവൂ. 1250 രൂപ നല്‍കി പ്രാവേശിപ്പിക്കുന്ന വിദേശ സഞ്ചാരികള്‍ക്കു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ശര്‍മ്മ പറഞ്ഞു.

(Visited 33 times, 1 visits today)