സുഷമ സ്വരാജിന് ജന്മദിനാശംസയ്‌ക്കൊപ്പം പ്രശംസയുമായി മോദി

0

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആശംസകള്‍ക്കൊപ്പം ഒരു മികച്ച നേതാവെന്നാണ് സുഷമ സ്വരാജിനെ മോദി വിശേഷിപ്പിച്ചത്.
അവര്‍ ഒരു മികച്ച നേതാവാണെന്നും, ഇന്ത്യയുടെ വിദേശനയം ശക്തിപ്പെടുത്തുന്നതില്‍ അവര്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
പ്രോത്സാഹനവും, അനുകമ്പയുമുള്ള സ്വഭാവ രീതികള്‍ സുഷമ സ്വരാജിനെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ മികച്ച നേതാവാക്കിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ജനതയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ സുഷമാ സ്വരാജിന് സാധിക്കുമെന്നും, പല മാറ്റങ്ങളും കൊണ്ടു വരുവാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു.

(Visited 28 times, 1 visits today)