ദമ്പതികൾക്ക് രണ്ട് കുട്ടികൾ മതിയെന്ന നയം നിർബന്ധമാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

0

ദമ്പതികൾക്കു രണ്ട് കുട്ടികൾ മതിയെന്ന നയം നിർബന്ധമാക്കാന്‍ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. രണ്ടിൽ കൂടുതൽ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങൾ നൽകരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സാമൂഹിക പ്രവര്‍ത്തകന്‍ അനുപം ബാജ്പായ് ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹർജി ഈയാഴ്ച കോടതി പരിഗണിച്ചേക്കും. രാജ്യത്തുളള വിഭവങ്ങളുടെ പരിധി കവിഞ്ഞ് ജനസംഖ്യ വരുന്നുവെന്ന് ഹർജിയിൽ ഉന്നയിക്കുന്നു.

(Visited 66 times, 1 visits today)