അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രകൃതിവിരുദ്ധ പീഡനം; വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസ്

0

അശ്ലീല വീഡിയോകള്‍ കാണിച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച വൈദികനായ സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസ്. പൂനെയിലെ ഒരു എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. പ്രകൃതി വിരുദ്ധമായി വിദ്യാർത്ഥിയെ പീ‍ഡിപ്പിച്ചുവെന്നാണ് വൈദികനെതിരെയുള്ള കുറ്റം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കൗണ്‍സിലര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ നേരിട്ട് പരാതി നല്‍കികയായിരുന്നു. പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പാളും കൗണ്‍സിലറും ഒളിവില്‍ പോയി.

കഴിഞ്ഞ മാര്‍ച്ച് മാസം 12-ാം തീയതിയാണ് സംഭവം നടന്നത്. സ്‌കൂളിലെ 14 വയസ്സായ ആണ്‍കുട്ടിയെ റെസ്റ്റ് റൂമില്‍ വിളിച്ചു വരുത്തുകയും തന്റെ പക്കല്‍ സൂക്ഷിച്ചിരുന്ന അശ്ലില ചിത്രങ്ങള്‍ വൈദികന്‍ കുട്ടിക്ക് കാണിച്ച് കൊടുക്കുകയായിരുന്നു. ശേഷം കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരത്തില്‍ ഒന്നിലധികം തവണ കുട്ടിയെ അക്രമത്തിന് ഇരയാക്കിയിരുന്നതായി പരാതിയിൽ പറയുന്നു.

ഇതേ തുടര്‍ന്ന് കുട്ടി കൗണ്‍സിലര്‍ക്ക് പരതി നല്‍കി എന്നാല്‍ ഇത് പുറത്ത് പറയരുതെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ പോകാന്‍ മടികാണിച്ച കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഭവം മതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് പരാതിയുമായി വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. വൈദികനും കൗൺസിലർക്കുമെതിരെ പോസ്‌കോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എത്രയും വേഗം ഇവരെ പിടി കൂടുമെന്നും പൊലീസ് പറഞ്ഞു.

(Visited 215 times, 1 visits today)