പഠനത്തിന്റെ പേരില്‍ ഉണ്ടാക്കിയെടുക്കുന്ന മത്സര സ്വഭാവം കുട്ടികളില്‍ മാനസീക സമ്മര്‍ദ്ദം ഉണ്ടാക്കും…

0

കുഞ്ഞുങ്ങളില്‍ മത്സസരബുദ്ധിയുണ്ടാക്കുന്നത് നമ്മള്‍ മുതിര്‍ന്നവരാണ്.പഠനത്തിന്റെ പേരില്‍ ഉണ്ടാകുന്ന ഇത്തരം മത്സരബുദ്ധി കുഞ്ഞുങ്ങളുടെ ബാല്യം തന്നെ നശിപ്പിക്കും. അവരില്‍ ഈ പ്രവണത മാനസീകസമ്മര്‍ദ്ധം തന്നെ ഉണ്ടാക്കുന്നു.ഇത് കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം കൂട്ടാനും ആത്മഹത്യ വര്‍ദ്ധിക്കാനും കാരണമായേക്കാമെന്ന് വിദഗ്ദര്‍ പറയുന്നു.മാതാപിതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങളാണ് കുട്ടികള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദത്തിന് പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പഠനത്തോടൊപ്പം കുട്ടിയുടെ ചിന്തകളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം.എന്നാല്‍ ഇന്ന് കുട്ടിയെ അവന്റെ സുഹൃത്തിനോടോ സഹപാഠിയോടോ ഉപമിച്ച്‌ രക്ഷിതാക്കള്‍ കുട്ടികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം കുത്തി നിറയ്ക്കുകയാണ്. ഇത് പലപ്പേഴും കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു.

വീട്ടില്‍ നിന്ന് മതിയായ സംരക്ഷണം ലഭ്യമാകാതെ വരുബോള്‍ സമൂഹ മാധ്യമങ്ങളിലെ അതിരു കടന്ന ഇടപെടല്‍, ആധുനിക ഗെയിമുകള്‍, ഉറക്കം ഇല്ലായ്മ എന്നിവ കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ്. ഇത് സമൂഹത്തില്‍ വളര്‍ന്ന വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകും. രക്ഷിതാവിനോടും അധ്യാപകനോടും സംവദിക്കാന്‍ കുട്ടിക്കാകണം. ഒപ്പം സ്കൂളിലും വാസസ്ഥലത്തും നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണം.

(Visited 28 times, 1 visits today)