ഒഡീഷയില്‍ നിന്നും ശിലായുഗ അവശിഷ്ടങ്ങള്‍ കണ്ടെത്തി

0

അയ്യായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുളള ശിലായുഗ അവശിഷ്ടങ്ങള്‍ ഒഡീഷയില്‍ നിന്ന് കണ്ടെത്തി. പ്രാചി നദീതീരത്തു നിന്നാണ് നവീന ശിലായുഗത്തിലെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഭുവനേശ്വര്‍ മേഖലയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ വിഭാഗ തലവന്‍ ഡി.ബി ഗര്‍നായിക്കിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

4000, 5000 വര്‍ഷങ്ങള്‍ക്കിടയിലുളള പുരാതന കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളാണ് നദീതീരത്ത് നിന്നും കണ്ടെത്തിയത്. പ്രാചീ നദീ തീരത്ത് പുരാതന കാലഘട്ടത്തില്‍ ജനവാസമുണ്ടായിരുന്നതിന്റെ തെളിവുകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഗര്‍നായിക്ക് പറഞ്ഞു.

(Visited 19 times, 1 visits today)