വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു

0

വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് (76) അന്തരിച്ചു. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് വീൽ‌ചെയറിലായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ബുധനാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യമെന്ന് ബന്ധുക്കൾ അറിയിച്ചു.

നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങളാണ് ഹോക്കിംഗ് നടത്തിയിരുന്നത്. നിലവിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചുവരികയായിരുന്നു.

1942 ജനുവരി എട്ടിന് ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിംഗ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്ത ശാസ്ത്രഗ്രന്ഥം രചിച്ചത് ഹോക്കിംഗാണ്.