ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ചിട്ട് എട്ട് ദിവസം; കേസിൽ ഇതുവരെയും പ്രതികളില്ല

0

വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് മ​ര​ണ​പ്പെ​ട്ടി​ട്ട് എ​ട്ടു ദി​വ​സ​മാ​യി​ട്ടും അ​ന്വേ​ഷ​ണ​ങ്ങ​ൾ എ​വി​ടെ​യും എ​ത്തി​യി​ല്ല. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി എ​ത്ര​യും വേ​ഗം കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു രൂ​പം ന​ൽ​കി​യെ​ങ്കി​ലും ഒ​രാ​ളെ പോ​ലും സം​ഭ​വ​ത്തി​ൽ പ്ര​തി ചേ​ർ​ക്കു​ക​യോ അ​റ​സ്റ്റു ചെ​യ്യു​ക​യോ ചെ​യ്തി​ട്ടി​ല്ല. ശ്രീ​ജി​ത്തി​ന്‍റെ മരണം കൊ​ല​ക്കേ​സാ​ക്കി മാ​റ്റി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ഐ​ജി എ​സ്. ശ്രീ​ജി​ത്ത് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഒ​രാ​ളെ കൊ​ല ചെ​യ്ത കേ​സി​ൽ ഇ​തു​വ​രെ​യും അ​റ​സ്റ്റു​ണ്ടാ​കാ​ത്ത​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന വി​കാ​ര​മാ​ണു വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ട​ത്തെ പൊ​തു സ​മൂ​ഹം പ​ങ്കു​വെ​യ്ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ആ​റി​നു രാ​ത്രി ശ്രീ​ജി​ത്തി​നെ വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റു ചെ​യ്ത ആ​ർ​ടി​എ​ഫി​ലെ മൂ​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു. വീ​ട്ടി​ൽ വ​ച്ചു ശ്രീ​ജി​ത്തി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷ​മാ​ണു വ​ണ്ടി​യി​ൽ ക​യ​റ്റി കൊ​ണ്ടു പോ​യ​തെ​ന്നു ഭാ​ര്യ അ​ഖി​ല​യ​ട​ക്കം മൊ​ഴി ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ, ശ്രീ​ജി​ത്തി​നു മ​ര​ണ​കാ​ര​മാ​യ പ​രി​ക്കേ​റ്റ​തു ക​സ്റ്റ​ഡി​യി​രി​ക്കെ​യാ​ണെ​ന്നു പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​മു​ണ്ട്.
ശ്രീ​ജി​ത്തി​ന്‍റെ പ​രി​ക്കു​ക​ൾ​ക്കു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മാ​ണു​ള്ള​ത്. കു​ട​ലി​നേ​റ്റ മാ​ര​ക പ​രി​ക്കു​മാ​യി ചി​കി​ത്സ​യി​ല്ലാ​തെ ഏ​റെ​നേ​രം നി​ൽ​ക്കാ​നാ​കി​ല്ല. വീ​ട് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നെ​ങ്കി​ൽ, പോ​ലീ​സ് പി​ടി​കൂ​ടു​ന്പോ​ൾ ശ്രീ​ജി​ത്ത് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​റി​ന് ഉ​ച്ച​യോ​ടെ വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ട​ത്തു​ണ്ടാ​യ വീ​ടാ​ക്ര​മ​ണ​ത്തി​നി​ടെ ശ്രീ​ജി​ത്തി​നു പ​രി​ക്കേ​റ്റെ​ന്നാ​ണു പോ​ലീ​സ് വാ​ദം.
അ​ന്നു രാ​ത്രി​യാ​ണു ശ്രീ​ജി​ത്തി​നെ റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നെ​ങ്കി​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​തി​നു മു​ന്പു​ത​ന്നെ ശ്രീ​ജി​ത്ത് ചി​കി​ത്സ തേ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, ശ്രീജിത്തിന്റേത് ക​സ്റ്റ​ഡി മ​ര​ണ​മ​ല്ലെ​ന്നു തെ​ളി​യി​ക്കാ​നു​ള്ള പോ​ലീ​സ് ശ്ര​മ​ങ്ങ​ളു​ടെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ഇ​ന്ന​ലെ പു​റ​ത്തു വ​ന്നി​രു​ന്നു. ശ്രീ​ജി​ത്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​യ​ശേ​ഷ​മാ​ണു ത​ന്‍റെ മൊ​ഴി വീ​ണ്ടും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നു പ​രാ​തി​ക്കാ​രാ​നാ​യ ആ​ത്മ​ഹ​ത്യ ചെ​യ്ത വാ​സു​ദേ​വ​ന്‍റെ മ​ക​ൻ വി​നീ​ഷ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ട്ടി​നു രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യെ​ടു​ത്ത മൊ​ഴി പ​ക്ഷേ രേ​ഖ​ക​ളി​ൽ ഏ​ഴി​നെ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ, പോ​ലീ​സ് മൊ​ഴി​ക​ളി​ൽ കൃ​ത്രി​മ​ത്വം കാ​ണി​ച്ചെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

(Visited 22 times, 1 visits today)