ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; പി.വി സിന്ധുവിന് ജയം

0

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പിവി സിന്ധു രണ്ടാം റൗണ്ടില്‍. വനിത സിംഗിള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ തായിലാന്റിന്റെ പൊര്‍നാവി ചൊചുവൊങിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍- (20-22, 21-17, 21-9).

20-22 എന്ന സ്‌കോറില്‍ ആദ്യ ഗെയിം നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് പിന്നീടുള്ള രണ്ടും ഗെയിം സിന്ധു സ്വന്തമാക്കിയത്. രണ്ടാം ഗെയിം 21-17 ന് നേടിയ സിന്ധു മൂന്നാം ഗെയിമില്‍ എതിരാളിക്ക് യാതൊരു സാധ്യതയും നല്‍കാതെ 21-9 എന്ന സ്‌കോറില്‍ സ്വന്തമാക്കി വിജയം പിടിച്ചെടുത്തു.

(Visited 19 times, 1 visits today)