ലോകോത്തര നിലവാരമുള്ള സ്പാ അക്കാദമി ഇനി കണ്ണൂരിനു സ്വന്തം

0

അന്താരാഷ്ട്ര ഹോമിയോപ്പതി ബ്രാൻഡ് ആയ ഡോക്ടർ ബട്രാസിന്റെ കണ്ണൂർ ജില്ലാ ഫ്രാഞ്ചെസി 3 – 8 – 2018 നു കണ്ണൂർ മാളിൽ 2 ആം നിലയിൽ മാനേജ് മെന്റിന്റെയും ജീവനക്കാരുടെയും പൊതുജങ്ങളുടെയും മഹനീയ സാനിധ്യത്തിൽ കാലത്ത് പത്ത് മണിക്ക് ശ്രീമതി പി കെ രസീമതി ടീച്ചർ ഉൽഘാടനം നിർവ്വഹിച്ചു ചെയർപേഴ്സൺ ബീന കാരായി മാനേജിങ് ഡയറക്ടർ മാരായ ദിനൂപ് കെ എൻ ,പ്രസൂൺ ജയറാം ,ജനറൽ മാനേജർ സുധീഷ് എം പി , എന്നിവർ സംബന്ധിച്ചു .
നൂറു ശതമാനം തൊഴിൽ സാധ്യത ഉള്ള ഇ മേഖലയ്ക്കു ഇന്ന് ഇന്ത്യയിലും വിദേശത്തും മികച്ച സ്വീകരണമാണ് . മൂന്ന് മാസം മാത്രം കാലാവധി ഉള്ള സ്പാ കോഴ്സിന് ബി എസ് എസ് അംഗീകാരമുള്ള ഐ എസ് ഓ 9001 – 2015 സര്ടിഫിക്കറ്റുകളാണ് അക്കാദമി നൽകുക. അവിടുത്തെ കോഴ്സുകൾ ഇവയോക്കെയാണ് ബ്യൂട്ടിഷൻ ആൻഡ് സ്പാ തെറാപ്പിസ്റ്റ് , ഫേസ് മേക്കപ്പ്, സാരി ഡ്രാപിങ് , സ്വീഡിഷ് മസ്സാജ് ,തായ് മസ്സാജ് , ഹോട് സ്റ്റോൺ തെറാപ്പി , അരോമ തെറാപ്പി , പഞ്ച കർമ്മ , ഡീപ് ടിസ്സ്യു മസ്സാജ് , പേഴ്സണാലിറ്റി ഡെവോലെപ്മെന്റ് , ലാംഗ്വേജ് ഡെവലപ്പ് മെന്റ് . കണ്ണൂരിലെ ആദ്യത്തെ ഐ എസ് ഓ സെർട്ടിഫെയ്ഡ് ആയ സ്പാ അക്കാദമി ഡോക്ടർ ബട്രാസിന്റെ സ്റ്റുഡിയോയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് .ഇവരുടെ കീഴിലുള്ള മറ്റു സ്ഥാപങ്ങൾ ഇവയാണ് ഫാമിലി ബ്യൂട്ടി ക്ലിനിക് , സ്കിൻ ക്ലിനിക് , സുമ്പ ആൻഡ് യോഗ ക്ലാസ് , ഡെന്റൽ ക്ലിനിക് , ഹോമിയോ പതി, ടാറ്റൂ സ്റ്റുഡിയോ , കോസ്മെറ്റിക് സെക്ഷൻ , എന്നിവയാണ് .

(Visited 59 times, 1 visits today)