സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

0

മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു. കൊൽക്കത്തയിലായിരുന്നു അന്ത്യം. എണ്‍പത്തൊമ്പത് വയസായിരുന്നു. വൃക്കകള്‍ തകരാറിലായതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.  ജൂണ്‍ അവസാനവാരം തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്കാഘാതം എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ അദ്ദേഹത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്‍റെ നില മോശമാവുകയായിരുന്നു.

(Visited 80 times, 1 visits today)