ഓട വൃത്തിയാക്കുന്നതിനിടയില്‍ തലയോട്ടി കണ്ടെത്തി

0

പെരുമ്പാവൂരില്‍ ഓടയില്‍ നിന്നും തലയോട്ടി കണ്ടെത്തി. പി.പി. റോഡില്‍ പഴയ ബിവറേജ് ഔട്ട്‌ലെറ്റിനു സമീപത്തെ ഓടയില്‍ നിന്നും ഇന്നു പുലര്‍ച്ചെ 6.30 ഓടെയാണ് തലയോട്ടി കണ്ടെത്തിയത്. ഓടകളുടെ മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വ്യാപാരി മാലിന്യങ്ങള്‍ നീക്കം ചെയ്തപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പൊലീസ് സര്‍ജന്‍ എത്തി പരിശോധിച്ച ശേഷം തലയോട്ടി മനുഷ്യന്റെ തന്നെയാണെങ്കില്‍ കേസെടുത്ത് ആന്വേഷണം ആരംഭിക്കുമെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ആലുവയില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നതാണ്.