എനിക്കൊന്നും സംഭവിച്ചിട്ടില്ല, ഞാന്‍ സുരക്ഷിതയാണ് ; സിതാര

0

പിന്നണി ഗായിക സിത്താര ക്യഷ്ണകുമാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടുവെന്ന് വാര്‍ത്ത വന്നിരുന്നു. അപകടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുകയും ചെയ്തതോടെ സിത്താരയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ആകാംക്ഷയിലാണ് ബന്ധുക്കളും സുഹ്രത്തുക്കളും. എന്നാല്‍ തനിക്കൊന്നും പറ്റിയില്ലെന്നും താന്‍ സുരക്ഷിതയാണെന്നും സിത്താര ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.


അതേസമയം അപകട വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്ത പാതി താന്‍ ജീവിച്ചിരിപ്പുണ്ടോ പോലും അന്വേഷിക്കാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത് , ഇത് തന്റെ ബന്ധുക്കളേയും സുഹ്രത്തുക്കളേയും ടെന്‍ഷനിലാക്കി, വിദേശത്തുളളവര്‍ വരെ ചില ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കണ്ട് പേടിച്ചു. അപകടത്തില്‍ തകര്‍ന്ന കാറിന്റെ ചിത്രം പോലും ഭീകരത തോന്നും വിധമാണ് നല്‍കിയതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സിത്താര ആരോപിച്ചു.

 

(Visited 72 times, 1 visits today)