പിഎൻബി തട്ടിപ്പ്: പ്രധാനമന്ത്രിക്കെതിരെ യെച്ചൂരി

0

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണം ഉയർന്നശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നീരവിനൊപ്പം ഉച്ചകോടിയിൽ പങ്കെടുത്തുവെന്ന് യെച്ചൂരി ആരോപിച്ചു. ദാവോസിലെ സിഇഒ സമ്മേളനത്തിലെ ചിത്രം പുറത്തുവിട്ടാണ് യെച്ചൂരി ആരോപണം ഉന്നയിച്ചത്. വിഷയത്തിൽ സർക്കാർ മറുപടി നൽകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.നീരവ് മോദിക്കെതിരെ 280 കോടിയുടെ തട്ടിപ്പ് ആരോപണം ഉയർന്ന ശേഷം മോദി സ്വിറ്റ്സർലൻഡിലെ ദാവോസിലെ സാന്പത്തിക ഉച്ചകോടിയിൽ നീരവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തെന്ന് യെച്ചൂരി ട്വിറ്ററിലൂടെയാണ് ആരോപിച്ചത്.

(Visited 32 times, 1 visits today)