യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകം: സിഐടിയു പ്രവർത്തകൻ കസ്റ്റഡിയിൽ

0

മട്ടന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. കണ്ണൂർ ചാലോട് സ്വദേശിയായ സിഐടിയു പ്രവർത്തകനെയാണ് പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പോലീസിന് കൊലപാതക സംഘത്തെക്കുറിച്ച് ഒരു സൂചനയും കണ്ടെത്താൻ കഴിയാത്തത് കനത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
കൊലപാതകത്തിന് നേരിട്ട് എത്തിയ നാലംഗ സംഘത്തെക്കുറിച്ചോ ഇവർ യാത്ര ചെയ്ത കാറിനെക്കുറിച്ചോ ഒരു തുമ്പും പോലീസിന് കിട്ടിയിട്ടില്ല. പോലീസ് പ്രതികളെ പിടിക്കാത്തത് സിപിഎമ്മിന്‍റെ ഇടപെടൽ മൂലമാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

അതേസമയം അക്രമികൾ എത്തിയ ഫോർരജിസ്ട്രേഷൻ കാർ നേരത്തെ രജിസ്റ്റർ ചെയ്ത വാഹനമായിരുന്നുവെന്ന സംശയത്തിലാണ് പോലീസ് വെള്ളനിറത്തിലുള്ള കാറിന്‍റെ ന
മ്പർ മാറ്റിയ ശേഷം അക്രമികൾ ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിക്കുകയായിരുന്നു.

(Visited 211 times, 1 visits today)