ഷുഹൈബ് വധക്കേസ് അന്വേഷണ വിവരങ്ങൾ ചോരുന്നതായി സംശയം; കണ്ണൂർ എസ്പിയുടെ ക്രൈംസ്ക്വാഡ് പിരിച്ചു വിട്ടു

0

ഷുഹൈബ് വധക്കേസിൽ കണ്ണൂർ എസ്പിയുടെ ക്രൈംസ്ക്വാഡ് പിരിച്ചു വിട്ടു. ആറംഗ സംഘത്തിലെ അഞ്ചു പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയും ഉത്തരവായി. വധക്കേസിൽ കാര്യമായി സഹകരിച്ചില്ലെന്ന് സ്ക്വാഡിനെതിരെ ആരോപണം ഉയർന്നിരുന്നു. അന്വേഷണ വിവരങ്ങൾ ചോരുന്നുവെന്നതുൾപ്പെടെയുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് സ്ക്വാഡ് പിരിച്ചുവിട്ടത്.

റെയ്‌ഡ് ഉൾപ്പെടെ വിവരങ്ങൾ ഉദ്യോഗസ്ഥർ ചോർത്തുന്നതായി നേരത്തേ കണ്ണൂർ എസ്പി: ജി.ശിവവിക്രം സംസ്ഥാന പൊലീസ് മേധാവി, ഉത്തരമേഖലാ ഡിജിപി, കണ്ണൂർ റേഞ്ച് ഐജി എന്നിവർക്കു പരാതി നൽകിയിരുന്നു. ഷുഹൈബ് വധക്കേസിലെ യഥാർഥ പ്രതികളെ പിടികൂടാൻ റെയ്ഡ് ഉൾപ്പെടെ നിർണായക നീക്കം പൊലീസ് നടത്തിയിരുന്നു. എന്നാൽ എസ്പി റെയ്ഡിനെത്തിയപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞു. തുടർന്നാണു വിവരങ്ങൾ ചോർന്നതായി ഉന്നത പൊലീസ് നേതൃത്വത്തെ ധരിപ്പിച്ചത്.

ഇതു സംബന്ധിച്ചു മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചപ്പോൾ ആരോപണം ശരിയാണെന്നു ബെഹ്റ വ്യക്തമാക്കി. ചികിൽസാർഥം അവധിയിലായിരുന്ന ബെഹ്റ മടങ്ങിയെത്തിയ ഉടൻ അന്വേഷണച്ചുമതല കണ്ണൂർ റേഞ്ച് ഐജിയെ ഏൽപിക്കുകയും ചെയ്തു

MORE NEWS

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ