ഷുഹൈബ് വധം; സര്‍ക്കാര്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

0

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കും. സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദ്ര ശരണ്‍ ഹാജരാകും. കാര്യക്ഷമമായി പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിങ്കിള്‍ ബഞ്ചിന്‍റെ നടപടി അസാധാരണമെന്നാണ് സര്‍ക്കാര്‍ വാദം. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടല്‍ മൂലം പൊലീസ് അന്വേഷണത്തില്‍ ഭയമുണ്ടെന്ന ഹര്‍ജിക്കാരുടെ ആരോപണത്തെ വൈകാരികമായി സമീപിച്ചുകൊണ്ടാണ് സിങ്കിള്‍ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

(Visited 24 times, 1 visits today)