അറബ് യുവതിയുടെ കവിളില്‍ കടിച്ച് ബാഗുമായി കടന്നുകളഞ്ഞയാള്‍ അറസ്റ്റില്‍

0

ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന അറബ് യുവതിയെ ആക്രമിച്ച് ബാഗുമായി കടന്നുകളഞ്ഞയാള്‍ക്കെതിരെയുള്ള വിചാരണ ആരംഭിച്ചു. ഷാര്‍ജ അബു ഷഗറയിലാണ് സംഭവം നടന്നത്. ഷാര്‍ജ ക്രിമിനല്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. സംഭവ ദിവസം അര്‍ദ്ധരാത്രി 12.30ഓടെ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. റോഡില്‍ വെച്ച് ഒരാള്‍ യുവതിയോട് ഒരു ഗ്രോസറി ഷോപ്പിന്റെ അഡ്രസ് ചോദിക്കുകയും യുവതി പറഞ്ഞ് കൊടുക്കുകയും ചെയ്തു. മുന്നോട്ടുപോയ ആള്‍ അല്പ സമയം കഴിഞ്ഞ് തിരികെയെത്തി യുവതിയോട് 10 ദിര്‍ഹം ആവശ്യപ്പെട്ടു.

യുവതി ബാഗ് തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി യുവതിയുടെ കവിളിലും നെറ്റിയിലും കടിക്കുകയും ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയും ചെയ്തു. പിറ്റേന്ന് യുവതിയുടെ സഹോദരിയെ പ്രതി ഫോണില്‍ വിളിച്ചു. തന്റെ കൈവശം സഹോദരിയുടെ ഫോണ്‍ ഉണ്ടെന്നും അഡ്രസ് പറഞ്ഞാല്‍ ഫോണ്‍ മടക്കി നല്‍കാം എന്നുമായിരുന്നു പ്രതി പറഞ്ഞത്. സഹോദരി ഉടനെ വിവരം പോലീസില്‍ അറിയിക്കുകയും പ്രതിയെ പോലീസ് പിടികൂടുകയും ആയിരുന്നു.പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

(Visited 107 times, 1 visits today)