തുടര്‍ച്ചയായി ഒമ്പതാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

0

സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് തുടര്‍ച്ചയായി ഒമ്പതാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 89.63 പോയിന്റ് നേട്ടത്തില്‍ 34,395.06ലും നിഫ്റ്റി 20.30 പോയിന്റ് ഉയര്‍ന്ന് 10,548.70ലുമാണ് ക്ലോസ് ചെയ്തത്.

പവര്‍ ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ആക്‌സിസ് ബാങ്ക്, വിപ്രോ, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ഇന്‍ഫോസിസ്, ടിസിഎസ്, വേദാന്ത, ഒഎന്‍ജിസി, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

(Visited 17 times, 1 visits today)