സഹോദരിക്ക് മുമ്പില്‍ അടി പതറി സെറീന ; വീനസ് വില്യംസ് പ്രീക്വാര്‍ട്ടറില്‍

0

അമ്മയായ ശേഷമുള്ള ആദ്യ ടൂര്‍ണമെന്റില്‍ കിരീടം ചൂടാമെന്ന സെറീനയുടെ മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് ചേച്ചി വീനസ് വില്യംസ്. ബിഎന്‍പി പാരിബാസ് (ഇന്ത്യന്‍ വെല്‍സ്) ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ സെറീനയെ സഹോദരി വീനസ് പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ വിജയം. ഇതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സെറീനയില്‍ നിന്നേറ്റ പരാജയത്തിനു മറുപടി നല്‍കാനും വീനസിനായി.

പഴയ ഫോമില്‍ സെറീന നാല് എയ്‌സുകളാണ് പായിച്ചത്. എന്നാല്‍ സെറീനയുടെ നാല് സെര്‍വുകള്‍ ബ്രേക്ക് ചെയ്യാന്‍ വീനസിനായി. സ്‌കോര്‍: 63, 64. തനിക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. എന്നാല്‍ തീര്‍ച്ചയായും അതൊട്ടും അനായാസമല്ല സെറീന പറഞ്ഞു.

87 മിനിറ്റിനുള്ളില്‍ സഹോദരിയെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ കടന്ന വീനസ് അടുത്ത റൗണ്ടില്‍ ലാത്‌വിയ താരം അനസ്താസിയ സെവസ്‌തോവയെ നേരിടും. സഹോരങ്ങള്‍ തമ്മിലുള്ള പോരിലെ വിജയങ്ങളുടെ കണക്കെടുപ്പില്‍ ഇപ്പോഴും സെറീന തന്നെയാണ് മുന്നില്‍. ഇരുവരും നേര്‍ക്കുനേര്‍വന്ന 29 മത്സരങ്ങളില്‍ പതിനേഴും സെറീന നേടി.

2017 ഓസ്‌ട്രേലിയന്‍ ഓപ്പണിലായിരുന്നു സഹോദരങ്ങള്‍ അവസാനമായി ഏറ്റുമുട്ടിയത്. ചേച്ചിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ സെറീന പിന്നീട് കുഞ്ഞിനു ജന്മം നല്‍കാനായി കോര്‍ട്ടില്‍ നിന്നും നീണ്ട ഇടവേളയെടുക്കുകയായിരുന്നു.

(Visited 8 times, 1 visits today)