തുടര്‍ച്ചയായി അഞ്ചാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടം

0

തുടര്‍ച്ചയായി അഞ്ചാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 123 പോയന്റ് നേട്ടത്തില്‍ 33,602ലും നിഫ്റ്റി 33 പോയന്റ് ഉയര്‍ന്ന് 10,360ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1724 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1161 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, മാരുതി സുസുകി, ഒഎന്‍ജിസി, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, സിപ്ല, റിലയന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ലുപിന്‍, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

(Visited 19 times, 1 visits today)