പപ്പുവിനെ തിരഞ്ഞാല്‍ ഗൂഗിള്‍ കൊണ്ടെത്തിക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്ക്

0

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരെന്ന ചോദ്യത്തില്‍ അന്ധാളിച്ചു നിന്ന ചരിത്രമാണ് ഗൂഗിളിനുള്ളത്.എന്നാല്‍ പപ്പുവിനെ തിരഞ്ഞാല്‍ ഗൂഗിള്‍ നിസ്സംശയം കൊണ്ടെത്തിക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്കാണ്. ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സി ആണ് ഈ കൗതുകം ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്.

‘പപ്പു’ എന്ന പേരില്‍ ഇമേജ് സെര്‍ച്ച് ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ വിവിധ ചിത്രങ്ങളാണ് ഗൂഗിള്‍ പേജില്‍ പ്രത്യക്ഷപ്പെടുന്നത്. പപ്പുവിന്റെ വയസ്സ് തിരഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ വിക്കിപീഡിയ പ്രൊഫൈലിലേക്കാണ് ലിങ്ക് നിര്‍ദേശങ്ങള്‍ തരുന്നതും.

‘പപ്പു’ എന്ന പേരില്‍ വിക്കിപീഡിയയില്‍ ഒരു പേജ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആണ്‍കുട്ടികള്‍ക്ക് നല്‍കി വരുന്ന ഓമനപ്പേരാണ് ‘പപ്പു’ എന്നാണ് വിക്കിപീഡിയ നിര്‍വ്വചിച്ചിരിക്കുന്നത്.എന്നാല്‍ വിക്കിപീഡിയ പേജിലെവിടെയും രാഹുല്‍ ഗാന്ധിയിലേക്ക് ലിങ്കോ രാഹുലിനെ ബന്ധപ്പെടുത്തി യാതൊരുവിധ പരാമര്‍ശമോ നല്‍കിയിട്ടില്ല. പകരം പപ്പു എന്ന പേരില്‍ കാഡ്ബറീസ് നടത്തിയ പരസ്യ കാമ്പയിനും പപ്പു കാണ്‍ട് ഡാന്‍സ് സാല എന്ന പാട്ടുമാണ് വിക്കീപീഡിയ വിശദീകരിച്ചിട്ടുള്ളത്.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരാണെന്ന് തിരയുമ്പോള്‍ നരേന്ദ്രമോദിയുടെ ചിത്രം ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.

(Visited 133 times, 1 visits today)