അക്ഷരം ഈ കുട്ടികള്‍ക്ക് സ്വപനം മാത്രം…

0

രാജ്യത്ത് സ്‌കൂളുകള്‍ ഇല്ലാത്ത 13,500 ഗ്രാമങ്ങളുണ്ടെന്ന് കേന്ദ്ര ഗ്രാമവികസ മന്ത്രാലയം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കൂടി 13,511 ഗ്രാമങ്ങളിലാണ് സ്‌കൂളുകള്‍ ഇല്ലാത്തത്. വിദ്യാഭ്യാസത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഇന്ത്യയില്‍ സ്‌കൂളുകളില്ലാത്ത ഗ്രാമങ്ങളുണ്ടെന്ന കണക്ക് ഏറെ ആശങ്കയുണ്ടക്കുന്നതാണ്.

സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്സാഹമാണ് ഇതിന്റെ പ്രധാന കാരണം. ചില ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ നിര്‍മിക്കാനുള്ള ജനസംഖ്യ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച്‌ എല്ലാ ഗ്രാമങ്ങളിലും സ്‌കൂളുകള്‍ ഉള്ള ഒരേയൊരു സംസ്ഥാനം മിസോറാമാണ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുറവ് സ്‌കൂളുകളുള്ളത്. മേഘാലയില്‍ 41 ഗ്രാമങ്ങളിലാണ് സ്‌കൂളുകള്‍ ഇല്ലാത്തത്. സ്‌കൂള്‍ ഇല്ലാത്തതിന് നിരവധി കാരണങ്ങളുണ്ടെന്നും കേന്ദ്രം അറിയിച്ചു.

(Visited 16 times, 1 visits today)