ഫോണ്‍കെണി: ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

0

ഫോണ്‍ കെണിക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്‌നാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരംസ്വദേശിനിയായ മഹാലക്ഷ്മിയാണ് കോടതിയെ സമീപിച്ചത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ശശിന്ദ്രനെ കുറ്റവിമുക്തനാക്കി കേസ് പെട്ടെന്ന് അവസാനിപ്പിച്ച വിചാരണക്കോടതി നടപടി അവധാനതയില്ലാത്തതാണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.

മംഗളം ജീവനക്കാരി മൊഴി മാറ്റിയതില്‍ അസ്വാഭാവികത ഉണ്ടെന്നും കേസില്‍ പ്രതിയായ യുവതി സ്വാധീനിക്കപ്പെട്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

(Visited 30 times, 1 visits today)