സനൽ കുമാറിന്റെ കൊലപാതകം; ഒളിവിൽ കഴിയുന്ന ഡിവൈഎസ്പിയെ തേടി പോലീസ്‌

0

സനല്‍ കുമാര്‍ കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താനായി അന്വേഷണ സംഘം പുതിയ വഴികള്‍ തേടുന്നു. കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നത് പൊലീസിനും സര്‍ക്കാറിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മര്‍ദ്ദം ശക്തമാക്കിയത്.

കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് കീഴടങ്ങാനായി സമ്മര്‍ദ്ദവും അന്വേഷണ സംഘം ശക്തമാക്കി. ഹരികുമാറിനെ സംഭവ സ്ഥലത്ത് നിന്ന് രക്ഷിച്ച കൊടങ്ങാവിള സ്വദേശി ബിനുവിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്രൈംബ്രാഞ്ച് എസ്പി ആന്‍റണിയുടെ നേതൃത്വത്തിലുളള സംഘം നെയ്യാറ്റിന്‍കരയിലെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സനല്‍ കുമാറിന്‍റ ഭാര്യയില്‍ നിന്നും ദൃക്സാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

(Visited 63 times, 1 visits today)