ഷവോമിയുമായി മത്സരം; സാംസങ് എല്‍ഇഡി ടിവികളുടെ വില കുറച്ചു

0

ചൈനീസ് ബ്രാന്‍ഡായ ഷവോമിയെ കടത്തിവെട്ടാനൊരുങ്ങി സാംസങ് എല്‍ഇഡി ടിവികളുടെ വില കുറച്ചു. വലിയ സ്‌ക്രീനുള്ള എന്‍ട്രി ലെവല്‍ ടെലിവിഷനുകളുടെ വില 20 ശതമാനമാണ് കുറച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണിന്റെ മൊത്തം വില്‍പ്പനയില്‍ പകുതിയിലേറെ ചൈനീസ് ബ്രാന്‍ഡുകള്‍ കൈയ്യടക്കിയതോടെയാണ് സാംസങ് വില കുറക്കാനൊരുങ്ങുന്നത്.

വിപണിയിലിറങ്ങുന്ന പുതിയ മോഡലുകളും വിലക്കുറവോടെയായിരിക്കും എത്തുക. സാംസങ്, സോണി, എല്‍ജി എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ടെലിവിഷന്‍ വിപണിയില്‍ കുത്തകയുള്ളത്. ഷവോമി, ടിസിഎല്‍, തോംസണ്‍, ഷാര്‍പ്പ്, ബിപിഎല്‍, സ്‌കൈവര്‍ത്ത് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നാണ് ഇവര്‍ കടുത്ത മത്സരം നേരിടുന്നത്.

(Visited 96 times, 1 visits today)