സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളുണ്ടായത് തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചിട്ടെന്ന് സംഭാജി ഭിഡെ

0

തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചതുകൊണ്ടാണ് നിരവധി സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളുണ്ടായതെന്ന് മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. തിങ്കളാഴ്ച നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തിലാണ് അദ്ധേഹം ഈ വിവാദ പരാമര്‍ശം നടത്തിയത്.ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ എന്റെ തോട്ടത്തില്‍ വിളഞ്ഞ മാങ്ങകള്‍ കഴിച്ചതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചതെന്നായിരുന്നു അദ്ധേഹത്തിന്റെ വാദം.തന്റെ പ്രസംഗത്തില്‍ രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച് സമകാലിക രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനും മുന്‍ ആര്‍എസ്എസ് നേതാവുമാണ് സംഭാജി ഭിഡെ. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഭീമ കൊരെഗാവ് വംശീയ ഏറ്റുമുട്ടലിലെ പ്രതികളിലൊരാളാണ് ഭിഡെ. ഈ സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

(Visited 151 times, 1 visits today)